ഡൽഹി: ഹൈന്ദവ ദേവതകളെ അപഹസിക്കുന്ന പ്രവണതക്കെതിരെ എസ്പി എംപി നരേഷ് അഗർവാൾ രാജ്യസഭയിൽ. ഹിന്ദു ദേവതകളെ കുറിച്ചുള്ള പ്രസ്താവനയെ ശക്തമായി എതിർക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ചിന്തകൾ വളരെ താഴ്ന്ന മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെന്നും, ഇതിനെതിരെ ഐ പി സി 298-ാം വകുപ്പനുസരിച്ചുള്ള നടപടികൾ കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകളെ ചെറുക്കുന്നതിനും, മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനും എതിരെ ശക്തമായ നടപടി എടുക്കാൻ എല്ലാ സംസ്ഥാന പ്രസിഡന്റുമാർക്കും, ബോർഡ് ചെയർപേഴ്സന്മാർക്കും, ജില്ലാ തലങ്ങൾക്കും എഫ്ഐആർ ആവശ്യപ്പെടണമെന്ന് നാഷണൽ ഹിന്ദു രക്ഷാ ദൾ നിർദേശിക്കുന്നു. കഴിയുന്നത്ര വേഗം ഇത് നടപ്പിൽ വരുത്തും. വികാസ് ഉപാധ്യായയാണ് ദേശീയ ഹിന്ദു രക്ഷാ ദൾ ഇന്ത്യയുടെ ദേശീയ പ്രസിഡന്റ്.
Post Your Comments