KeralaLatest NewsNewsHealth & Fitness

സംസ്ഥാനം മരുന്ന് ക്ഷാമം നേരിടുന്നു

തൃശൂർ: നിർമ്മാണ കമ്പനികളും മൊത്ത വ്യാപാരികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് സംസ്ഥാനത്ത്  മരുന്നുകളുടെ രൂക്ഷമായ ക്ഷാമം നേരിടുന്നു. 20  മരുന്നുകൾക്കാണ് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നതെന്ന് ഡ്രഗ്‌സ്‌ കൺട്രോൾ അതോറിട്ടി പറഞ്ഞു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും നിലവിൽ മരുന്നിന് ക്ഷാമമുണ്ട്. വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ കമ്മീഷൻ സംബന്ധിച്ചുള്ള തർക്കമാണ് മരുന്ന് വിതരണത്തിന് തടസമാകുന്നത്. അർബുദം,ഹൃദ്രോഗം,ആന്റി ബയോട്ടിക്കുകൾ. ടി.ടി വാക്സിനുകൾ എന്നിവയ്ക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്. ഇവയിൽ പലതും അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടവയാണ്.

ജി.എസ്.ടി നടപ്പാക്കുന്നതിന് മുൻപുള്ള സ്റ്റോക്കിന് നിലവിലുള്ള കമ്മീഷൻ പോരെന്നും കൂടുതൽ വേണമെന്നുമാണ് മൊത്തവ്യാപാരി സംഘടനയുടെ നിലപാട്. മരുന്ന് വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ നിലവിലുള്ള 8 ശതമാനം കമ്മിഷന് പകരം 12 ശതമാനം കമ്മീഷൻ വേണമെന്നാണ് ഇവരുടെ ആവശ്യം. ജി.എസ്.ടി മൂലമുണ്ടായ നഷ്ടം നികത്താൻ ഇത് കൂടിയേ തീരു എന്നാണ് വ്യാപാരികള്‍ പറയുന്നത്.

സംസ്ഥാനത്തെ മരുന്ന് നിർമ്മാതാക്കൾ 7.5 ശതമാനം കമ്മീഷൻ നൽകാൻ തയ്യാറാണെങ്കിലും വൻകിട കമ്പനികൾ ഇതിന് തയാറല്ല. സമ്മർദ്ദ തന്ത്രം എന്ന നിലയിൽ മൊത്ത വ്യാപാരികൾ വൻകിടക്കാരുടെ കയ്യിൽ നിന്ന് സ്റ്റോക് എടുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ് കു​റി​പ്പ​ടി​യി​ൽ ഡോ​ക്​​ട​ർ​മാ​ർ രാ​സ​നാ​മം എ​ഴു​താ​ത്ത​തിനാ​ൽ​ ബ്രാ​ൻ​ഡ​ഡി​ന്​ പ​ക​രം ജ​ന​റി​ക്​ മരുന്നുകള്‍ നൽ​കാ​ൻ ക​ഴി​യു​ന്നി​ല്ല ഇത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വളരെയധികം​ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button