തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ ജയിലുകള്‍ ആവശ്യമാണെന്ന് സംസ്ഥാന ജയില്‍ പരിഷ്കരണ കമ്മീഷന്‍.എറണാകുളത്ത് ഉള്‍പ്പെടെ പുതുതായി മൂന്നു സെന്‍ട്രല്‍ ജയിലുകള്‍ സ്ഥാപിക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പോലീസ് റേഞ്ചുകള്‍ക്ക് സമാനമായി ജയില്‍ വകുപ്പിനും നാല് റേഞ്ചുകള്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് 3 സെൻട്രൽ ജയിലുകളാണ് ഉള്ളത്, ആവശ്യത്തിന് സബ് ജയിലുകൾ ഇല്ലാത്തതിനാൽ വിചാരണ തടവുകാരെ സെൻട്രൽ ജയിലുകളിലാണ് മിക്കവാറും താമസിപ്പിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ജയിൽ പരിഷ്കരണ കമ്മീഷന്‍ ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്. കൂടുതല്‍ ഓപ്പണ്‍ ജയിലുകള്‍ സ്ഥാപിക്കണമെന്നും . ഓരോ പോലീസ് സബ് ഡിവിഷനുകളിലും ഒരു ജയിലെങ്കിലും സ്ഥാപിക്കണമെന്നും ജയില്‍ പരിഷ്കരണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments