സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരേയും ബാധിയ്ക്കുന്ന പ്രശ്‌നമാണ് കുടവയര്‍. ശരീരത്തിനു തടിയില്ലാത്തവര്‍ക്കു പോലും പലപ്പോഴും വയര്‍ ചാടുന്നതൊരു പ്രശ്‌നമാകാറുണ്ട്. വയര്‍ കുറയാന്‍ പ്രകൃതിദത്ത മരുന്നുകള്‍ പലതുണ്ട്. ഇതിലൊന്നാണ് കറുവപ്പട്ടയും തേനും. ഇത് ഒരു പ്രത്യേക രീതിയില്‍ ഉപയോഗിച്ചാല്‍ വയര്‍ ചാടുന്നതിന് പരിഹാരമുണ്ടാക്കാം. എങ്ങനെയാണ് വയര്‍ ചാടുന്നതിനായി കറുവപ്പട്ടയും തേനും ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ
കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അചചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് വയര്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത്. തേന്‍ നല്ലൊരു ആന്റിഓ്ക്‌സിഡന്റാണ്. ശരീരത്തിലെ കൊഴുപ്പും മറ്റു വിഷാംശങ്ങളുമെല്ലാം അകറ്റിക്കളയാന്‍ ഏറെ നല്ലതാണ്. ഇതു വഴി തടി കുറയക്കും.വെള്ളം, കറുവാപ്പട്ട, തേന്‍ എന്നിവയാണ് വയര്‍ കുറയ്ക്കാനുള്ള ഈ വിദ്യയ്ക്കു വേണ്ടത്.
കാല്‍ ലിറ്റര്‍ വെള്ളം, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 2 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ചേരുവയുടെ അളവുകള്‍. ഒരു പാത്രത്തില്‍ വെള്ളമെടുത്തു തിളപ്പിയ്ക്കുക. വെളളം നല്ലപോലെ തിളച്ചു വരുമ്പോള്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ക്കുക. പിന്നീട് കുറഞ്ഞ തീയില്‍ അല്‍പനേരം തിളപ്പിയ്ക്കണം.
ഇത് വാങ്ങി വച്ച ശേഷം ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കാം. ഇതില്‍ പകുതി രാത്രി കിടക്കാന്‍ പോകുമ്പോള്‍ കുടിയ്ക്കുക. ബാക്കി പിറ്റേന്നു രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. 7-10 ദിവസം വരെ ഇത് അടുപ്പിച്ചു കുടിച്ചാല്‍ ഇതിന്റെ പ്രയോജനം കണ്ടു തുടങ്ങും. എത്ര നാള്‍ വേണമെങ്കിലും ഈ വഴി പരീക്ഷിയ്ക്കാം. വയര്‍ ചാടുന്നത് തടയാമെന്നു മാത്രമല്ല, ദഹനത്തിനും പ്രതിരോധശേഷിയ്ക്കും കോള്‍ഡിനുമെല്ലാം ഇത് നല്ല മരുന്നുമാണ്.
Post Your Comments