മലയാളികളെ സംബന്ധിച്ചു തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെറും പച്ചവെള്ളം മാത്രം മതി. അതിനുവേണ്ടി, എങ്ങനെയൊക്കെ പച്ചവെള്ളം കുടിക്കാം എന്ന് നോക്കാം.
ഏതൊരു ഭക്ഷണവും കഴിക്കുന്നതിനുമുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിച്ചാല്‍, ഇത് വിശപ്പ് കുറയ്ക്കുകയും ശരീരത്തില്‍ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും. അതുപോലെ, നാല് ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിച്ചാല്‍, നമ്മുടെ ശരീരത്തിലുള്ള വിഷാംശവും കൊഴുപ്പും ഇളകി പോകാന്‍ സഹായിക്കും. ചില സമയങ്ങളില്‍, ഭക്ഷണം കഴിച്ചാലും വീണ്ടും വിശക്കുന്നതുപോലെ തോന്നുകയാണെങ്കില്‍ വെള്ളം കുടിച്ച് വിശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്പി പോലുള്ള പാനീയങ്ങള്‍ കുടിച്ചു കഴിഞ്ഞും അല്‍പ്പം വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഒപ്പം, അലസത മാറ്റാനും ഈ പ്രക്രിയ സഹായിക്കും. പല ഔഷധ ചേരുവകളും ചേര്‍ത്ത് വെള്ളം കുടിക്കുന്നതിനോടൊപ്പം നല്ലതുപോലെ തിളപ്പിച്ചും കുടിക്കാന്‍ ശ്രമിക്കണം. ഇനി കൊഴുപ്പ് അടിഞ്ഞുകൂടുന്നവര്‍ക്കാണെങ്കില്‍ സാലഡും വെള്ളവും മിക്‌സ് ചെയ്ത് കഴിച്ച് ഇതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാം.
എന്നും രാവിലെ വ്യായാമം ചെയ്യുന്നവര്‍ ഊര്‍ജ്ജം കാത്തുസൂക്ഷിക്കാനായി വെളളം നല്ലതുപോലെ കുടിക്കണം. ഇനി, ഉണര്‍ന്നു കഴിഞ്ഞ് ഏറ്റവും ആദ്യം ചെയ്യേണ്ടതും വെള്ളം കുടിക്കുക എന്നത് തന്നെയാണ്.
Post Your Comments