ന്യൂഡല്‍ഹി: അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് സിബിഐ സമന്‍സ് അയച്ചു. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.
വെള്ളിയാഴ്ച ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ, കാര്‍ത്തിയോടും മറ്റ് നാലു പേരോടും ജൂണ്‍ 27നും 29നും ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് കാര്‍ത്തിയുടെ അഭിഭാഷകന്‍ പറഞ്ഞത്. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച ഹാജരാകാന്‍ വീണ്ടും സമന്‍സ് അയച്ചത്.
Post Your Comments