റിയാദ്: റിയാദിൽ അക്രമം നടത്തിയ രാജകുടുംബാംഗം അടക്കമുള്ളവര്‍ അറസ്റ്റിൽ. രാജകുടുംബാംഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദിനും സംഘവുമാണ് അറസ്റ്റിലായത്. എത്രയും വേഗം സംഭവത്തിലെ പ്രതികളെയെല്ലാം എത്ര ഉന്നതരായാലും പിടികൂടി ജയിലിലടക്കണമെന്ന് സല്‍മാന്‍ രാജാവ് റിയാദ് പോലീസിനോട് ആജ്ഞാപിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.
രാജകുടുംബാംഗവും സംഘവും ജനങ്ങളെ വെറുതെ ആക്രമിക്കുകയും അനാവശൃ പദപ്രയോഗങ്ങളിലൂടെ ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോയില്‍ കാണുന്ന എല്ലാവരെയും പിടികൂടുവാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.കുറ്റവാളികളെ പിടികൂടുന്നതിലൂടെ രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പു വരുത്താനും വിദേശികളുടെയും സ്വദേശികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തുല്യനീതി ഉറപ്പാക്കാനും ഇത് ആവശൃമാണെന്ന് സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു.
Post Your Comments