റാഞ്ചി: ഉറ്റവരാരുമില്ലെന്നു കരുതി അധികൃതർ അനാഥമന്ദിരത്തിലാക്കിയ ബുദ്ധിവളർച്ചയും സംസാരശേഷിയുമില്ലാത്ത ഓംപ്രകാശ് എന്ന ജാർഖണ്ഡുകാരന് ബെംഗളൂരുവിൽനിന്നു വീട്ടിലേക്കു വഴി തെളിഞ്ഞുകിട്ടിയത് ആധാറിലൂടെ.
ജാർഖണ്ഡ് ഗർവ ബർഡിക് സ്വദേശിയായ ഓംപ്രകാശ് പ്രജാപതി (22) കഴിഞ്ഞവർഷം ജൂലൈയിൽ യുപിയിലെ റെനുക്കോട്ട് വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം പോയപ്പോഴാണ് കൂട്ടം തെറ്റിയതും ബെംഗളൂരുവിലെത്തിയതും. കഴിഞ്ഞയാഴ്ച ഇവിടെ നടത്തിയ ആധാർ എൻറോൾമെന്റ് ക്യാംപിൽ ഓംപ്രകാശിന്റെ ബയോമെട്രിക് വിവരങ്ങൾ അപ്‌ലോഡ് ചെയ്തപ്പോഴാണു ജാർഖണ്ഡിലെ ആധാർ വിവരങ്ങൾ കിട്ടിയത്.
യുണീക് െഎഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ ഗർവ കോഓർഡിനേറ്റർക്കു വിവരം കൈമാറിയാതോടെ വിവരങ്ങള്‍ പിതാവിന് ലഭിക്കുകയും ബെംഗളൂരുവിലെത്തി ഓംപ്രകാശിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
Post Your Comments