ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ മേഘവിസ്ഫോടനത്തില്‍ ആറ് മരണം, നിരവധി പേരെ കാണാതായിട്ടുണ്ട്. ദോഡ ജില്ലയിലെ ധാത്രി പട്ടണത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് നിരവധി പേരെ കാണാതായത്. ബതോതെകിഷ്ത്വാര്‍ ദേശീയപാതയില്‍ ആറ് വീടുകള്‍ ഒലിച്ചുപോയി.
നിരവധിപേര്‍ ഇവിടെ പുറത്തുകടക്കാന്‍ വഴിയില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. 12 വയസ്സുള്ള കുട്ടിയടക്കം ആറുപേരുള്ള സംഘത്തെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു. പലരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോലീസും ആര്‍മിയും ജില്ലാഭരണകൂടവും യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ബതോതെ ദോഡ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. അധികൃതരെല്ലാം അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നോ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്നോ തിട്ടപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല.
Post Your Comments