വാഷിങ്ടണ്‍: ആകാംക്ഷയുണർത്തി 11 പ്രകാശവര്‍ഷം അകലെനിന്ന് നിഗൂഢ റേഡിയോതരംഗങ്ങള്‍. ശാസ്ത്രം ഏറെക്കാലമായി ഉത്തരം തേടുന്ന ഒരു വിഷയമാണ് ഭൂമിയലല്ലാതെ മറ്റെവിടെ എങ്കിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നത്. എന്നാൽ ഇപ്പോഴിതാ 11 പ്രകാശവര്‍ഷമകലെ ഒരു കുള്ളന്‍ നക്ഷത്രത്തിന്റെ ദിശയില്‍ നിന്ന് വിചിത്ര റേഡിയോതരംഗങ്ങള്‍ എത്തുകയാണ്. ഇത് ശാസ്ത്ര ലോകത്തിനു ആകാംക്ഷയുണര്‍ത്തുകയാണ്.
റേഡിയോ തരംഗങ്ങള്‍ എത്തുന്ന കാര്യം അമേരിക്കയില്‍ പോര്‍ട്ടോ റിക്കോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഈ സിഗ്നലുകള്‍ അന്യഗ്രഹജീവികളാകാം പുറപ്പെടുവിക്കുന്നതെന്ന കാര്യം തള്ളിക്കളയാന്‍ കഴിയില്ലെന്ന് പോര്‍ട്ടോ റിക്കോയിലെ അസ്‌ട്രോബയോളജിസ്റ്റായ ആബല്‍ മെന്‍ഡസ് പറയുന്നു.
റേഡിയോ തരംഗങ്ങള്‍ റോസ് 128 ( Ross 128 – GJ 447 ) എന്ന ഒരു കുള്ളന്‍ നക്ഷത്രത്തിന്റെ ( dwarf star ) ദിശയില്‍ നിന്നുള്ളതാണ്. ഇത് സൂര്യനെ അപേക്ഷിച്ച് തിളക്കം 2,800 മടങ്ങ് കുറവുള്ള നക്ഷത്രമാണ്. ഇതിന് ഗ്രഹങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. റേഡിയോതരംഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള ജീവികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് മെന്‍ഡസ് പറയുന്നു.
Post Your Comments