KeralaLatest NewsNews

നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച ഉത്തരവിനെതിരെ സിപിഐ

കണ്ണൂർ: കളക്ടറുടെ ഉത്തരവിനെ തള്ളി സിപിഐ. നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കളക്ടറുടെ ഉത്തരവിനെയാണ് സി.പി.ഐ തള്ളിയത്. ഉത്തരവ് എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാർ പറഞ്ഞു. എന്നാൽ ഉത്തരവ് പിൻവലിക്കില്ലെന്ന നിലപാടിലാണ് ജില്ലാ കലക്ടർ.

ആരോഗ്യമന്ത്രി ശരിയെന്ന് പറഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവിനെയാണ് സിപിഐ തള്ളിക്കളഞ്ഞിരിക്കുന്നത്. ഉത്തരവ് എത്രയുംവേഗം പിൻവലിക്കണം. ഇങ്ങനെയല്ല സമരങ്ങളെ നേരിടേണ്ടത്. നഴ്സുമാരുടെ സമരം മാന്യമായി പരിഹരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

പക്ഷേ നിലവിലുള്ള സ്ഥിതി മൂന്നുദിവസത്തേക്ക് തുടരാനാണ് കലക്ടറുടെ തീരുമാനം. വിദ്യാർഥികള്‍ ജോലിക്കെത്തിയതുകാരണം നഴ്സുമാർ സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെട്ടെന്നും കലക്ടർ പറഞ്ഞു. എന്നാൽ ഉത്തരവ് അനുസരിക്കാത്ത പരിയാരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം‌ തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button