മുംബൈ : ലഷ്കർ ഇ തൊയ്ബയുടെ പ്രവർത്തകനെന്ന് സംശയിക്കുന്ന ആളെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി.ഉത്തർപ്രദേശ് സ്വദേശി സലിം മുക്കീം ഖാൻ ആണ് പിടിയിലായത്. മഹാരാഷ്‌ട്രാ,ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 9 വർഷമായി ഇയാൾക്ക് വേണ്ടി പോലീസ് വല വിരിച്ച് കാത്തിരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ബന്ദിപ്പൂർ പോലീസ് പരിധിയിലുള്ള ഹത്ഗാവ് ഗ്രാമവാസിയാണ് സലിം മുക്കീം ഖാൻ. 2008ൽ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ച കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു. 2 പേരെ പിടികൂടിയെങ്കിലും ഇയാൾ മാത്രം രക്ഷപ്പെട്ടിരുന്നു.
പാക്കിസ്ഥാനിലെ മുസാഫറാബാദ് തീവ്രവാദക്യാമ്പിൽ പരിശീലനം നേടിയ ഇയാൾ പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ് ഐ ക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. ഇയാൾ എവിടെനിന്നാണ് മുംബൈ വിമാനത്താവളത്തിൽ എത്തിയതെന്ന് പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്‌തു വരുകയാണ്
Post Your Comments