ഗൂഗിളിലെ ജോലി കളഞ്ഞ് സമോസ വിൽക്കാൻ ഇറങ്ങിയ യുവാവ് ഇപ്പോൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ. മുംബൈ സ്വദേശിയായ മുനാഫ് കപാഡിയയാണ് കഥയിലെ താരം. തന്റെ ഭക്ഷണശാലയിലൂടെ 275,000 ദിർഹം( 4816000 രൂപ)യാണ് മുനാഫ് സമ്പാദിക്കുന്നത്. ചെറുപ്പത്തിലേ തന്നെ അമ്മയിൽ അടുക്കളയിൽ സഹായിക്കാൻ കയറിയതാണ് മുനാഫിന്റെ ഈ മേഖലയിലെ ആദ്യചുവടുവെയ്പ്പ്. തുടർന്ന് 2014 ൽ വീട്ടിൽ തന്നെ ചെറിയ രീതിയിൽ ബോഹ്രി കിച്ചൻ എന്ന പേരിൽ ഒരു ഭക്ഷണശാല തുറന്നു. ദിവസവും ചെറുതും വലുതുമായി മുപ്പതിലേറെ ഓർഡറുകളും ഇവർക്ക് ലഭിക്കാൻ തുടങ്ങി.
3 വർഷങ്ങൾക്കുള്ളിൽ മുംബൈയിലെ അറിയപ്പെടുന്ന ഒരു ഭക്ഷണശാലയായി ബോഹ്രി കിച്ചൻ മാറി. അടുത്ത വർഷത്തോടെ രണ്ടാമതൊരു ഭക്ഷണശാല തുടങ്ങാനുള്ള നീക്കത്തിലാണ് മുനാഫ്. ന്യൂയോർക്ക് നഗരം ആസ്ഥാനമാക്കി ഒരു റെസ്റ്റോറന്റ് തുടങ്ങാനുള്ള ആഗ്രഹവും ഈ 28 കാരനുണ്ട്.
Post Your Comments