ന്യൂഡല്‍ഹി : പാകിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്നത് ഇനി ഇനി ഇന്ത്യ നോക്കി നില്‍ക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കുന്ന പാക്കിസ്ഥാനെതിരെ പ്രത്യാക്രമണം നടത്താന്‍ മടിക്കില്ലെന്ന് ഇന്ത്യ അറിയിച്ചു. . മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ എ.കെ. ഭട്ട് . ടെലിഫോണിലാണ് ഇന്ത്യയുടെ ശക്തമായ നിലപാട് അറിയിച്ചത്. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സേന ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും ഭട്ട് വ്യക്തമാക്കി.
പാക്ക് സൈന്യം നിയന്ത്രണരേഖയിലെ പൂഞ്ച്, രജൗരി ജില്ലയില്‍ മോര്‍ട്ടാര്‍ ആക്രമണം നടത്തിയതിനു മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു ഫോണിലൂടെയുള്ള ചര്‍ച്ച. ജവാനും പ്രദേശവാസിയായ ഒമ്പതു വയസുള്ള കുട്ടിയും പാക്ക് ആക്രമണത്തില്‍ മരിച്ചിരുന്നു. പാക്കിസ്ഥാനാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. സംഭാഷണം പത്തുമിനിറ്റ് നീണ്ടതായി ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.
ഇന്ത്യന്‍ തിരിച്ചടിയില്‍ നാല് പാക്ക് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് ആരോപിച്ചു. പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ഡിജിഎംഒ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക്കിസ്ഥാന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇന്ത്യയും തിരിച്ചടിച്ചു. ഈ പശ്ചാത്തലത്തിലാണ് സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയത്.
Post Your Comments