ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റാനുള്ള അവസരത്തെ കുറിച്ച് കേന്ദ്രം. 1000, 500 അസാധു നോട്ടുകള്‍ മാറ്റുന്നതിന് ഇനി സമയം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
ജനങ്ങളുടെ പണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും തക്കതായ കാരണമുണ്ടെങ്കില്‍ അസാധു നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന കാര്യം പരിഗണിക്കണമെന്നും കഴിഞ്ഞ നാലിന് കോടതി നിര്‍ദേശിച്ചിരുന്നു. അതിനുള്ള പ്രതികരണമായാണ് ധനമന്ത്രാലയം നിലപാട് അറിയിച്ചത്.
നോട്ടുകള്‍ മാറ്റാന്‍ ഇനിയും അവസരം നല്കിയാല് അത് കള്ളപ്പണം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട നോട്ടുനിരോധനത്തിന് തിരിച്ചടിയാകുമെന്ന് ധനമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മതിയായ സമയം അനുവദിച്ചിരുന്നു.
Post Your Comments