KeralaLatest News

കുടുംബവഴക്ക് ; അച്ഛന്റെ തോക്കിൽ നിന്നും വെടിയേറ്റ മകൻ മരിച്ചു

കൊച്ചി : കുടുംബവഴക്ക് അച്ഛന്റെ തോക്കിൽ നിന്നും വെടിയേറ്റ മകൻ മരിച്ചു. എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി ശാന്തന്‍പാറ സൂര്യനെല്ലി സ്വദേശി  ബിനുവാണ് മരിച്ചത്. പിതാവ് അച്ചന്‍കുഞ്ഞുമായുള്ള തര്‍ക്കത്തിനിടെ കഴിഞ്ഞ ദിവസമാണ് ബിനുവിന് വെടിയേറ്റത്.

ബിനുവിന്റെ ഇളയ അനുജന്റെ ഭാര്യയുമായി അച്ചന്‍കുഞ്ഞ് നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ അച്ചന്‍കുഞ്ഞ് സഹോദരഭാര്യയുമായി വഴക്കുണ്ടാക്കിയതോടെ ബിനു പ്രശ്നത്തില്‍ ഇടപെടുകയും തർക്കം മൂർചിച്ചപ്പോൾ അടുക്കളയില്‍ ഒളിപ്പിച്ചു വച്ച നാടന്‍ തോക്ക് കൊണ്ട് മകനെ വെടിവയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button