ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ചതാണെന്ന ആരോപണത്തെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും തൃശൂര്‍ ജില്ലാ കളക്ടര്‍ പറയുന്നു. ഭൂമി കൈയ്യേറിയത് സംബന്ധിച്ച അന്വേഷണം സങ്കീര്‍ണമാണെന്ന് കളക്ടര്‍ പറയുന്നു.
പുറമ്പോക്ക് ഭൂമിയില്‍ ജന്മാവകാശം നേടിയതും കരമടച്ചതും പരിശോധിക്കണമെന്നും കളക്ടര്‍ പറയുന്നു. ഇതുസംബന്ധിച്ച നടപടിയെടുക്കാന്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റവന്യൂ വകുപ്പിലെ ഉന്നതതല സംഘം അന്വേഷിക്കണമെന്നും കൈയേറ്റം കണ്ടെത്താന്‍ രേഖകളുടെ അഭാവമുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യൂ റിപ്പോര്‍ട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു.
Post Your Comments