KeralaLatest NewsNews

നഴ്‌സുമാരെ കേരളത്തിനു വേണ്ടെങ്കിലും ലോകത്തിന് മലയാളി നഴ്‌സുമാരെ വേണം : എഴുത്തുകാരന്‍ ബെന്യാമിന്‍

 

തിരുവനന്തപുരം : നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍. കേരളത്തിന്റെ പുരോഗതിയില്‍ നഴ്‌സുമാര്‍ വഹിച്ച പങ്ക് വലുതാണെന്നും ഭരണകൂടം നഴ്‌സുമാരോട് ചെയ്യുന്നത് കടുത്ത അപരാധമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.
നഴ്‌സുമാര്‍ക്ക് ലോകത്തെല്ലായിടത്തും മൂല്യമുണ്ട്. അവരുടെ സേവനം ലോകം ഇപ്പോഴും കാത്തിരിക്കുന്നു. അവര്‍ക്ക് വിലയില്ലാത്തതും അവര്‍ ചൂഷണം ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഈ കേരളത്തില്‍ മാത്രം

ആണ്‍പ്രവാസത്തെ കുറിച്ച് വാചാലരാകുന്ന നമ്മള്‍ പെണ്‍പ്രവാസം കാണാതെ പോകുകയാണ്. മലയാളി ലോകത്തിന്റെ എല്ലാമൂലകളിലും എത്തപ്പെട്ടതിന് പിന്നില്‍ നഴ്‌സുമാരുടെ കഠിനാധ്വാനമുണ്ടെന്നും ബെന്യാമിന്‍ എഴുതുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

കേരളത്തിന്റെ, പ്രത്യേകിച്ച് മദ്ധ്യതിരുവിതാംകൂറിന്റെ പുരോഗതിയില്‍ നഴ്‌സുമാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നമ്മളെപ്പോഴും ആണ്‍ പ്രവാസത്തെക്കുറിച്ച് വാചാലരാകുമ്പോള്‍ പെണ്‍ പ്രവാസത്തെ കാണാതെ പോകുന്നു. മലയാളി ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിപ്പെട്ടതിനു പിന്നില്‍ ഈ നഴ്‌സുമാരുടെ കഠിനാധ്വാനമുണ്ട്. അവര്‍ക്ക് ലോകത്തെല്ലായിടത്തും മൂല്യമുണ്ട്. അവരുടെ സേവനം ലോകം ഇപ്പോഴും കാത്തിരിക്കുന്നു.

അവര്‍ക്ക് വിലയില്ലാത്തതും അവര്‍ ചൂഷണം ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഈ കേരളത്തില്‍ മാത്രം. രോഗികളെ അറുത്ത് കൊല്ലുന്ന ആശുപത്രി മുതലാളിമാര്‍ക്ക് ഓശാന പാടുന്ന ഭരണം കൂടം ചെയ്യുന്നത് കടുത്ത അപരാധമാണ്. സമരമുഖത്തുള്ള നഴ്‌സുമാര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍..

shortlink

Related Articles

Post Your Comments

Related Articles


Back to top button