തന്റെ സൈക്കിള്‍ മോഷ്ടിച്ച കള്ളന് എട്ടിന്റെ പണി കൊടുത്ത് യുവതി. 30 കാരിയായ ജെന്നി മോര്‍ട്ടണ്‍ ഹംപ്രേസാണ് തന്റെ പ്രിയപ്പെട്ട സൈക്കിൾ മോഷ്ടിച്ച് ഫേസ്ബുക്കിൽ പരസ്യം നൽകിയ കള്ളന് പണികൊടുത്തത്. തന്റെ സൈക്കിൾ ഒരാൾ വിൽക്കാൻ ശ്രമിക്കുന്നതായി ഫേസ്ബുക്കിലൂടെ യാദൃശ്ചികമായാണ് ജെന്നി പരസ്യം കണ്ടത്. തുടർന്ന് കള്ളന്റെ കൈയ്യില്‍ നിന്നും സൈക്കിള്‍ തിരിച്ചെടുക്കാൻ ജെന്നി ഒരു പദ്ധതി തയ്യാറാക്കുകയായിരുന്നു.
തുടര്‍ന്ന് ഫേസ്ബുക്കിലെ സൈക്കിളിന്റെ പരസ്യം കണ്ട് വന്നതാണെന്ന വ്യാജേന ജെന്നി കള്ളന് അരികിലെത്തി. തുടര്‍ന്ന് സൈക്കിളിന്റെ ഭംഗിയെയും അതിന്റെ ഡിസൈനിനെയും കുറിച്ച് സംസാരിക്കുകയും വില പറഞ്ഞ് ഉറപ്പിക്കുകയും ചെയ്‌തു. തുടർന്ന് സൈക്കിള്‍ വാങ്ങണമെങ്കില്‍ അത് ഓടിച്ചു നോക്കണമെന്ന് കള്ളനോട് ആവശ്യപ്പെട്ടു. സൈക്കിള്‍ കൈയ്യില്‍ കിട്ടിയതോടെ തന്ത്രത്തില്‍ അതുമായി ജെന്നിയും തിരികെ പോന്നു. ജെന്നി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Post Your Comments