CinemaMollywoodLatest NewsMovie SongsEntertainment

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ നടി രാജശ്രീ ദേശ്പാണ്ഡെ

നവമാധ്യമങ്ങള്‍ ഇപ്പോള്‍ സദാചാരത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറുകയാണ്. വസ്ത്രം കുറഞ്ഞതിന്റെ പേരില്‍ നായികമാരെ മര്യാദ പഠിപ്പിക്കുന്നവര്‍ ഇപ്പോള്‍ നടി രാജശ്രീ ദേശ്പാണ്ഡെക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര പുരസ്കാര വേദികളില്‍ തിളങ്ങിയ സെക്സി ദുര്‍ഗയിലെ നായികയാണ് രാജശ്രീ ദേശ്പാണ്ഡെ. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്ക്രീന്‍ ഷോട്ട് സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. രാജശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ നിന്ന് ഇത്തരത്തിലുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ കുറിച്ചു.

രാജശ്രീ​യുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘സെക്സി ദുര്‍ഗ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടി. അന്താരാഷ്ട്ര വേദികളില്‍ ഒരുപാട് ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ്. പക്ഷെ ആളുകള്‍ക്ക് ഇതെക്കുറിച്ച്‌ അറിയല്ല, കാരണം ഇന്നത്തെ കാലത്ത് സെലിബ്രിറ്റികള്‍ പോസ്റ്റ് ചെയ്തെങ്കില്‍ മാത്രമേ ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയുള്ളു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പണം കിട്ടാത്തതുകൊണ്ടാകാം ഇതില്‍ അവര്‍ക്ക് താല്‍പര്യമില്ലാത്തത്.

പക്ഷെ ആളുകളില്‍ നിന്ന് വളരെ സ്നേഹം നിറഞ്ഞ സന്ദേശമാണ് ലഭിക്കുന്നത്. എനിക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചത് ഇതൊക്കെയാണ്. സനല്‍ കുമാര്‍ ശശിധരന്‍ എന്ന കഠിനാധ്വാനിയായ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുണ്ടാക്കിയ ഒരു മലയാളം സിനിമയാണിത്. ഞാനായിരുന്നു ചിത്രത്തില്‍ ദുര്‍ഗയെ അവതരിപ്പിച്ചത്. അതുകൊണ്ട് എന്നെ വെറുത്തുക്കൊള്ളൂ’

shortlink

Related Articles

Post Your Comments

Related Articles


Back to top button