
റിയാദ് : സൗദിയില്‍ പിടികിട്ടാപ്പുള്ളികളായ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മൂന്നു ഭീകരരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നു പേരും പിടികിട്ടാപ്പുള്ളികളാണെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഖാത്തിഫ് മേഖലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഖാത്തിഫിലും ദമാമിലും നടന്ന നിരവധി ആക്രമണങ്ങള്‍ നടത്തിയ ഭീകരരെയാണ് സൈന്യം വധിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. സുരക്ഷാ ഭടന്മാരെ ആക്രമിച്ച കേസില്‍ ഇവര്‍ക്കെതിരേ നേരത്തേ തന്നെ കേസ് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട മൂന്നു ഭീകരില്‍ ഒരാള്‍ ബഹ്റയ്ന് സ്വദേശിയാണെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിടികിട്ടാപ്പുള്ളിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒമ്പതു ഭീകരരുടെ പട്ടികയിലുള്ള ഒരാളാണ് ഈ ബഹ്റൈന്‍ സ്വദേശി. പട്ടികയിലുള്ള ആറു പേരെ കൂടിയാണ് ഇനി പിടികൂടാനുള്ളത്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നേരത്തേ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ ഖത്തീഫ് മേഖലയില്‍ സുരക്ഷാ ഭടന്മാര്ക്കു നേരെ നാലു തവണ ഭീകരര്‍ നിറയൊഴിച്ചിരുന്നു. വെള്ളിയാഴ്ച ഇതേ മേഖലയില്‍ ഭീകരുടെ ആക്രമണത്തില്‍ ഒരു സൗദി സൈനികന് കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്നു രണ്ടു സൈനികര്‍ക്കു പരിക്കുമേറ്റിരുന്നു. വെള്ളിയാഴ്ച സൈഹാത്തില് ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചിരുന്നു. സൗദി പൗരന്മാരായ ജാഫര്‍ ബിന്‍ ഹസന് അല്‍ മുബാരക്, സാദിഖ് ദ്വീമശ് എന്നിവരും ബഹ്റൈന്‍ വംശജനായ ഹസന് മഹമൂദ് അലി അബ്ദുല്ലയുമാണ് അന്നു മരിച്ചത്.
Post Your Comments