വില കുറഞ്ഞതാണെങ്കിലും കരുത്തുറ്റതായിരുന്നു പഴയ കാല നോക്കിയ ഫോണുകള്‍. വെള്ളത്തില്‍ വീണാല്‍ പോലും ഒന്ന് ചൂടാക്കി ഉപയോഗിക്കാവുന്ന നോക്കിയ 1100 അതില്‍ ഒരെണ്ണം മാത്രം. അതെ കരുത്ത് കാട്ടി നോക്കിയ വീണ്ടും ചെറു ഫോണുകള്‍ രംഗത്ത് ഇറക്കുന്നു. നോക്കിയ 105 നോക്കിയ 130 എന്നീ ഫീച്ചര്‍ ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലിറക്കിയത്. 999 രൂപ യാണ് നോക്കിയ 105 ന്റെ വില. ഇതിന്റെ ഡ്യുവല്‍ സിം പതിപ്പിന് 1149 രൂപയാണ് വില. ജൂലായ് 19നാണ് ഫോണിന്റെ വില്‍പന ആരംഭിക്കുക. നോക്കിയ 130 യുടെ വിലയെത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
നോക്കിയയുടെ പഴയ ഫോണുകളായ 105, 103 എന്നിവ പുതുക്കിയാണ് പുതിയ മോഡലുകള്‍ ഇറക്കിയിരിക്കുന്നത്. കാഴ്ചയില്‍ വലിയ മാറ്റങ്ങളാണ് ഈ ഫോണുകള്‍ക്ക് വരുത്തിയിരിക്കുന്നത്. 1.8 ഇഞ്ച് കളര്‍ ഡിസിപ്ലേ, 4 എംബി റാം, 4 എംബി റോം, 800 എംഎഎച്ച് ബാറ്ററി, എഫ്എം റേഡിയോ, ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് നോക്കിയ 105ന്റെ പ്രത്യേകതകള്‍. 2004ല്‍ പുറത്തിറക്കിയ നോക്കിയ 130 എന്ന പഴയ മോഡലിന്റെ പുതിയ രൂപമാണ് എച്ച്എംഡി ഇപ്പോള്‍ പുതുക്കിപ്പണിതിരിക്കുന്നത്. 128 x 160 പിക്സലിന്റെ 1.8 ഇഞ്ച് ഡിസിപ്ലേയാണ് നോക്കിയ 130യ്ക്ക്.
നോക്കിയ 130ന് 1020 എംഎഎച്ച് ബാറ്ററിയാണ് കരുത്ത് പകരുന്നത്. നോക്കിയ എസ് 30 പ്ലസ് സോഫ്റ്റ് വെയറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. പണ്ടത്തെ കാലത്ത പോലെത്തന്നെ വലിയ വിലയൊന്നും പരിഷ്‌കരിച്ച മോഡലുകള്‍ക്ക് ഇല്ല. അന്താരാഷ്ട്ര വിപണിയില്‍ 1384 രൂപ മാത്രമാണ് നോക്കിയ 130നിന്റെ വില. ചുമപ്പ്, കറുപ്പ്, േ്രഗ നിറങ്ങളിലാകും ഫോണുകള്‍ പുറത്തിറങ്ങുക.
Post Your Comments