Latest NewsKeralaNewsCrime

ദിലീപിനു ജയിലിലെ ചെലവിനു കിട്ടിയ തുക

ദിലീപിനു ജയിലിലെ ചെലവിനായി 200 രൂപയുടെ മണിയോഡർ കിട്ടി. ഫോൺ വിളിക്കാൻ കാശില്ലെന്ന് ദിലീപ് സഹോദരനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സഹോദരനാണ് മണിയോഡറായി പണം അയച്ചത്. റിമാൻഡ് പ്രതിയായതിനാൽ ദിലീപിനു ജയലിൽ ജോലിയില്ല. അതുകൊണ്ട് ജയലിൽ നിന്നും ലഭിക്കുന്ന വരുമാനവും ദിലീപിനു കിട്ടുന്നില്ല. കാശ് ഇല്ലാത്തതിനാൽ ബന്ധുക്കളെ ഫോൺ ചെയ്യാനായിരുന്നില്ല.

ഇതിനെ തുടർന്നാണ് ദിലീപ് സഹോദരനെ വിവരം അറിയിച്ചത്. ജയിൽ അധികൃതരുടെ നിർദേശപ്രകാരമാണ് തുക മണിയോഡറായി അയച്ചത്. 200 രൂപയുടെ മണിയോഡർ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു. പക്ഷേ തുക ദിലീപിനു നേരിട്ട് നൽകുകയില്ല. ഇതിനു പകരം ഫോൺ വിളി അടക്കമുള്ള ആവശ്യങ്ങൾ നടത്തിയാൽ അത് അക്കൗണ്ടിൽ കുറയ്ക്കുകയാണ് ജയലിലെ ചട്ടം. റിമാൻഡ് കാലാവിധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ബാക്കി തുക തടവുകാരന് തിരിച്ചുനിൽകും.

ആലുവ സബ് ജയിലിൽ ദിലീപ് പകൽ മുഴുവൻ ഉറക്കത്തിലാണ്. ദിലീപിനു കൊതുക് തിരി വാങ്ങി നൽകിയത് സഹതടവുകാരായിരുന്നു. ഇതു ഉപയോഗിച്ചാണ് നടൻ ഉറങ്ങിയത്. സെല്ലിനുളളിലെ സഹതടവുകാരോട് ദിലീപിന് സംസാരിക്കുന്നില്ല. ഭക്ഷണത്തിനു വേണ്ടിയാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങുന്നത് . ഭക്ഷണം വാങ്ങി കഴിച്ചശേഷം ഉറങ്ങുകയാണ് പതിവ്.

200 രൂപ ലഭിച്ചിട്ടുണ്ടെങ്കിലും തുക ചെലവഴിക്കുന്നതിനു പരിധികളുണ്ട്. ഒരാഴ്ച പരമാവധി പതിനഞ്ച് മിനുട്ട് മാത്രമാണ് ഫോൺ വിളിക്കാൻ അനുവദിക്കുന്നത് അതായത് അ‌ഞ്ച് രൂപയ്ക്ക് മാത്രമാണ് കോയിൻ ബൂത്തിൽ നിന്നും വിളിക്കാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button