KeralaLatest News

ദിലീപിനെ പിന്തുണച്ച അനിതാ നായര്‍ക്ക് മറുപടിയുമായി ലല്ലു ശശിധരന്‍

കൊച്ചി: ദിലീപിനെ പിന്തുണച്ച് എത്തിയ അനിതാ നായര്‍ മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകന്‍ വിനുവിനെയാണ് അനിത അസഭ്യം പറഞ്ഞത്. ദിലീപിനെ ക്രൂശിക്കുകയാണെന്നും വേറൊരു പണിയുമില്ലെന്നുമാണ് അനിത പറഞ്ഞത്. അനിതയ്ക്ക് മറുപടിയുമായി ന്യൂസ് 18 കേരള ചാനല്‍ അവതാരകന്‍ ലല്ലുവാണ് രംഗത്തെത്തിയത്.

ചാനല്‍ ഷോയിലൂടെ പരിഹാസരൂപേണയാണ് ലല്ലുവിന്റെ പ്രതികരണം. ലക്ഷ്മി നായരുടെ കുക്കറി ഷോയില്‍ അവരെ പച്ചത്തെറി വിളിച്ചിറങ്ങിപ്പോയ അനിതയെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ലല്ലു തുടങ്ങുന്നത്. അനിതാ നായരോട് പറയാനുള്ളത് എന്നു പറഞ്ഞു കൊണ്ട് തന്റെ പരിപാടിയായ ലല്ലു സ്‌കോപ്പ് പരിപാടിയിലാണ് പ്രതികരണം. വിനുവിനെ പച്ചത്തെറി വിളിച്ചു ഒരു അഭിനേത്രി നടത്തിയ പ്രതികരണത്തിന് മറുപടി പറയുമെന്ന് തന്നെ പറഞ്ഞു കൊണ്ടാണ് ലല്ലുവിന്റെ മറുപടി.

മ്ലേച്ഛമായ ഭാഷയില്‍ നടി അസഭ്യം വിളിച്ചതിനെ അപലപിച്ചു കൊണ്ടാണ് ലല്ലു ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കാതെ ഈ വിഷയത്തില്‍ മാത്രം പ്രതികരിച്ച നടിയുടെ ധാര്‍മ്മികതയെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.

ഇവിടെ മാധ്യമങ്ങളുടെ ഇടപെടല്‍ ഒന്നു കൊണ്ട് മാത്രമാണ് സൗമ്യ, ജിഷ, ചന്ദ്രബോസ് കേസുകളില്‍ പ്രതികള്‍ അറസ്റ്റിലായതെന്ന കാര്യവും ലല്ലു ഓര്‍മ്മപ്പെടുത്തുന്നു. ഇങ്ങനെയൊക്കെ പ്രതികരിക്കുമ്പോള്‍ സ്വന്തം സീരിയലുകളുടെ നിലവാരമെങ്കിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇരയാക്കപ്പെട്ട കുട്ടിക്ക് ദെണ്ണമില്ലെന്നാണ് അനിതാ നായര്‍ പറഞ്ഞത്. ഇങ്ങനെ ദെണ്ണമില്ലെന്ന് നിങ്ങള്‍ പറഞ്ഞ ആ കുട്ടിക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങളെന്നും അവര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് അവതാരകന്‍ വിനുവിനെ കുറിച്ച് തനിക്കു നാണമില്ലേ താന്‍ ഒരു ആണല്ലേ, ചെയ്യുന്ന ജോലി നല്ലതുപോലെ ചെയ്തുകൂടെ എന്നൊക്കെ പറഞ്ഞാണ് നടിയുടെ അസഭ്യം വിളി. ദിലീപ് തെറ്റ് ചെയ്‌തെന്ന് വീഡിയോയുടെ ആദ്യ ഭാഗത്തു തന്നെ അനിത പറഞ്ഞുവെക്കുന്നു. ദിലീപേട്ടന് കുറച്ച് സമയംകൊടുക്കണമെന്നും അനിത പറയുന്നു. വിനുവിന്റെ ആവേശവും പരവേശവും കണ്ടാല്‍ സ്വന്തം പെണ്ണുമ്പിള്ളയോ അമ്മയോ ആണ് റെയ്പ്പ് ചെയ്യപ്പെട്ടതെന്ന് തോന്നുമെന്നും അനിത പറയുന്നു. വാര്‍ത്ത വായിക്കാതെ വീട്ടില്‍പോയിരിക്കാന്‍ അനിത വിനുവിനെ ഉപദേശിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button