![assam](/wp-content/uploads/2017/07/assam.jpg)
ഗുവാഹത്തി : മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ അസമില്‍ മരണ സംഖ്യ ഉയരുന്നു. മരണം 59 ആയിരിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 24 ജില്ലകളിലായി 10ലക്ഷം പേരാണ് ദുരിതത്തിലായത്. നിലവില്‍ ധുബ്രി പട്ടണത്തിലും ജോറട്ടിലെ നിമതിഗഡിലും അപകട രേഖക്കും മുകളിലാണ് ബ്രഹ്മപുത്ര ഒഴുകുന്നത്.
66,516 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. വിവിധയിടങ്ങളില്‍ റോഡുകള്‍, ചിറകള്‍, പാലങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നു. കാസിരംഗ ദേശീയോദ്യാനത്തിന്റെ 52ശതമാനവും വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കം മൂലം ഉദ്യാനത്തിന് പുറത്ത് കഴിയുന്ന മൃഗങ്ങളെ നിരീക്ഷിക്കാന്‍ വനം വകുപ്പും ദേശീയോദ്യാന അധികൃതരും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ 129 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 25,000 പേര്‍ കഴിയുന്നുണ്ട്.
Post Your Comments