KeralaCinemaMollywoodLatest NewsNewsMovie SongsEntertainment

ദിലീപ് വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണിനു നടി അനിതയുടെ രൂക്ഷവിമര്‍ശനം (വീഡിയോ)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായ വിഷയത്തില്‍ മാധ്യമങ്ങളില്‍ ചില നിഗൂഡ നീക്കം നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചര്‍ച്ചകളും ന്യൂസുകളും വരുന്നത്. മറ്റു വിഷയങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ മാധ്യമങ്ങള്‍ ഈ ഒരു വിഷയത്തില്‍ മാത്രം ഇത്രയും ചര്‍ച്ച നടത്തുന്നതെന്തെന്നു പൊതു ജനം പോലും ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. ദിലീപ് വിഷയത്തില്‍ ഏറെ ചര്‍ച്ച നടത്തിയ ഏഷ്യനെറ്റ് ചാനലിലെ ന്യൂസ് റീഡര്‍ വിനുവിനെതിരെ ശക്തമായി പ്രതികരിച്ച് സിനിമാ – സീരിയല്‍ താരം അനിത രംഗത്ത്. ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുന്നതിനെതിരെയാണ് കടുത്ത ഭാഷയില്‍ അനിത പ്രതികരിയ്ക്കുന്നത്.

ഞാന്‍ ആര്‍ട്ടിസ്റ്റ് അനിത എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. അനിതയുടെ വാക്കുകളിങ്ങനെ..

”ദിലീപേട്ടന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന പക്ഷക്കാരിയാണ് ഞാനും. അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. തെളിയിച്ചതിന് ശേഷം താങ്കളുടെ ആവേശം കാണിചാല്‍ പോരെ. തനിക്കെന്താണ് ഇത്ര ആവേശം പീഡിപ്പിയ്ക്കപ്പെട്ട നടി പോലും ദിലീപേട്ടന്റെ പേര് പറഞ്ഞിട്ടില്ല. ആ നടിയ്ക്കില്ലാത്ത ആവേശം എന്തിനാടോ തനിക്ക്. താന്‍ പറയുന്നത് കേട്ടാല്‍ തോന്നുമല്ല തന്റെ പെണ്ണുമ്പിള്ളയെ ആണ് പീഡിപ്പിച്ചത് എന്ന്. കുറച്ച് നേരം കുടുംബത്തില്‍ പോയിരിക്കെടോ. നാളെ തന്റെ പെണ്ണുമ്പിള്ള ആരുടെയെങ്കിലും കൂടെ ഓടിപ്പോയാലും ഇങ്ങനെയായിരിക്കുമോ പ്രതികരണം.

ചാനല്‍ റെറ്റിങ് കൂട്ടാന്‍ ഒരാളെ ഇങ്ങനെ തേജോവധം ചെയ്യരുത്. എന്തും പറയാം എന്നൊന്നുമില്ല. ജീവിയ്ക്കുന്നുണ്ടെങ്കില്‍ അന്തസ്സോടെ ജീവിയ്ക്ക്. പത്താളുടെ നടുവില്‍ പോയി ദിലീപേട്ടനെ കുറിച്ച് പറയാന്‍ തനിക്ക് ധൈര്യമുണ്ടോ. പറഞ്ഞാല്‍ പല്ലവിടെ കാണില്ല. ആവേശം കാണിക്കേണ്ടത് ഇത്രയും ആവേശം ഉണ്ടായിരുന്നെങ്കില്‍ അത് കാണിക്കേണ്ട മറ്റ് പല വിഷയങ്ങളുമുണ്ട്. എത്രനാളായി നഴ്‌സുമാര്‍ സമരം ചെയ്യുന്നു. അവരുടെ പുറകെ പോയി ആവേശം കാണിക്ക്. അവര്‍ക്ക് ശമ്പളം വാങ്ങിച്ചു കൊടുക്കൂ”- അനിത തുറന്നടിക്കുന്നു

വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button