വാഷിംഗ്ടണ്‍ : വിമാനത്തിലെ എസ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് നിയമനടപടിയുമായി യാത്രികര്‍. അമേരിക്കയിലെ ഇന്‍ഡ്യാനയിലെ സൗത്ത്‌ബെന്‍ഡ് എന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന അലീജന്റ് വിമാനത്തിലാണ് സംഭവം. ജൂണ്‍ 22നായിരുന്നു സംഭവം. വിമാനം പറന്നുയര്‍ന്ന് കുറച്ച് സമയത്തിനകം എസി പ്രവര്‍ത്തിക്കാതെയായി. ആദ്യമൊന്നും യാത്രക്കാര്‍ അത് അത്ര കാര്യമാക്കിയില്ല. പക്ഷേ, സമയം മുന്നോട്ട് പോകും തോറും വിമാനത്തിനുള്ളിലെ ചൂട് അസഹനീയമായി.
വിമാനത്തിനുള്ളിലെ ജീവനക്കാരോട് ഇതേക്കുറിച്ച് യാത്രക്കാര്‍ ആരാഞ്ഞെങ്കിലും ലക്ഷ്യസ്ഥാനത്തോ അതിനിടയിലുള്ള വിമാനത്താവളത്തിലോ എത്താതെ തകരാര്‍ പരിഹരിക്കാനാവില്ലെന്നായിരുന്നു മറുപടി. ചൂട്കൂടിയതോടെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. പലര്‍ക്കും അത്യുഷ്ണം അസഹനീയമായി. വിമാനം അടുത്ത വിമാനത്താവളത്തിലെത്തിയപ്പോള്‍ ആറ് യാത്രക്കാര്‍ കനത്ത ചൂട് സഹിക്കവയ്യാതെ മോഹാലസ്യത്തിന്റെ വക്കിലെത്തി. ഇപ്പോള്‍, സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഒരുമിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
Post Your Comments