
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പെരുകുന്നതായി റിപ്പോര്‍ട്ട്. വന്‍കിട ഫ്‌ളാറ്റുകളെ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധിപേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘങ്ങള്‍ക്കായി പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തിയപ്പോള്‍ പോലീസ് കസ്റ്റഡിയിലായത് നിരവധി പെണ്‍വാണിഭ സംഘങ്ങളാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പേരൂര്‍ക്കട, അമ്പലമുക്ക്, കഴക്കൂട്ടം, കാര്യവട്ടം, പേട്ട എന്നിവിടങ്ങളിലെ ചില ഫ്‌ളാറ്റുകളിലാണ് ഷാഡോ പോലീസ് റെയ്ഡ് നടത്തിയത്. വഴുതക്കാട്ടുള്ള ഒരു ഫ്‌ളാറ്റും പോലീസ് നീരീക്ഷണത്തിലാണ്. വന്‍കിട ഫ്‌ളാറ്റുകള്‍ വലിയ തുക നല്‍കിയാണ് ഇടപാടുകാര്‍ വാടകയ്ക്ക് എടുക്കുന്നത്. വാട്സ് ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രം ആദ്യം കൈമാറും. അതിനുശേഷം ഇടപാടിന് തയ്യാറായി എത്തുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ റേറ്റും ആ തുക അടക്കേണ്ട ബാങ്കു അക്കൗണ്ട് നമ്പറുകളും കൈമാറും.
എല്ലാം ഫിക്സ് ആയാല്‍ മാത്രം ഇടപാടുകാര്‍ അവരുടെ സ്വന്തം വാഹനങ്ങളില്‍ ആവശ്യക്കാരെയും പെണ്‍കുട്ടികളെയുമായി ഒരുമിച്ച് ഫ്ളാറ്റുകളില്‍ എത്തിച്ചുകൊടുക്കും. ഇങ്ങനെ ഓരോ ഇടപാടിലൂടെയും പതിനായിരങ്ങളാണ് പെണ്‍വാണിഭ സംഘങ്ങള്‍ ആവശ്യക്കാരില്‍ നിന്ന് വാങ്ങിയെടുക്കുന്നത്.
Post Your Comments