റാഞ്ചി : പക്ഷി എന്ജിനിലിടിച്ചതിനെ തുടര്‍ന്ന് എയര്‍ ഏഷ്യാ വിമാനം അടിയന്തിരമായി നിലത്തിറക്കി. റാഞ്ചിയില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോഴായിരുന്നു സംഭവം. വിമാനത്തില്‍ 174 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ടര്‍ബൈന്‍ ബ്ലേഡുകള് കേടായെന്നും എന്‍ജിനകത്തുനിന്ന് പുക ഉയരുന്നുണ്ടായിരുന്നുവെന്നും റാഞ്ചി ബിര്‍സ മുണ്ട വിമാനത്താവളാധികൃതര്‍ പറഞ്ഞു.
യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഈ മാസം 12ന് ലാന്‍ഡ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തുചാടുവാന്‍ ശ്രമിച്ചിരുന്നു. പിന്നീട് 32കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments