ന്യൂഡല്‍ഹി:ചരക്കു സേവന നികുതി(ജി.എസ്.ടി) വളരെ ലളിതമാണെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഇടയില്‍ കുപ്രചാരണങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുധിയാനയില്‍ ബി.ജെ.പി പാര്‍ട്ടി ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടിയിലെ വ്യവസ്ഥകള്‍ വളരെ ലളിതമാണ്. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. ഇത്തരക്കാര്‍ക്ക് വേണ്ടി റിട്ടേണ്‍ സമര്‍പ്പിക്കല്‍ മുതല്‍ കണക്കെടുപ്പ് വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. എന്നാല്‍ ജി.എസ്.ടിയെ സംബന്ധിച്ച് ചിലര്‍ കുപ്രചാരണങ്ങള്‍ അഴിച്ചു വിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.മൊബൈല്‍ ഫോണ്‍ ആദ്യമായി വിപണിയില്‍ ഇറങ്ങിയപ്പോള്‍ പ്രചരിച്ചതിനേക്കാള്‍ കൂടുതല്‍ അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളുമാണ് പ്രചരിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments