യു.എ.ഇ: നിങ്ങളുടെ വീടുകളിലെയും ഓഫീസുകളിലെയും എ.സി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് യു.എ.യിലെ ഡോക്ടർമാർ നടത്തിയ പഠനത്തിൽ പറയുന്നു. ഒരുപാട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് എ.സി മൂലമുണ്ടാകുന്നതെന്നാണ് യൂണിവേഴ്സൽ ഹോസ്പിറ്റലിലെ ആന്തോളജി സ്പെഷ്യലിസ്റ്റായ ഡോക്ടർ ജിമ്മി ജോസഫ് പറയുന്നത്.
യു.എ.ഇയിലെ ഭൂരിഭാഗം ജനങ്ങളും എയർ കണ്ടീഷനിംഗില്ലാതെ ജീവിക്കാൻ സാധിക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരം ആഡംബര ജീവിതത്തിന്റെ ഭവിഷ്യത്തുക്കൾ അറിഞ്ഞിരിക്കേണ്ടതുമാണ്. കാറിലും ഓഫീസിലും വീടുകളിലും കൂടാതെ ഷോപ്പിംഗ് മാളുകളിലും നിരന്തരയുള്ള എ.സി ഉപയോഗത്തിലൂടെ പല തരം ഇൻഫെക്ഷൻ പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. കൃത്യമായി വൃത്തിയാക്കാതെ എ.സികളിൽ നിന്ന് ഇത്തരം രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്.
എയർ കണ്ടീഷനിംഗുകൾ അന്തരീക്ഷത്തിലെ ജലാംശം വലിച്ചെടുക്കുകയും ജലാംശം തെല്ല് ഇല്ലാത്ത തണുത്ത കാറ്റ് പുറത്തേക്ക് കടത്തി വിടുകയുമാണ് ചെയ്യുന്നത്. ഇത്തരം കാറ്റ് ശ്വസിക്കുന്നതിലൂടെ പലതരം ആരോഗ്യപ്രശ്നങ്ങൾ പിടിപെടുകയും അത് പലതരം ശ്വാസകോശ ഉദര സംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ വീട്ടിലായാലും ഓഫീസിലായാലും പ്രകൃതിദത്തമായ വായു കടന്നു വരാൻ അനുവദിക്കണമെന്ന് ഡോ. ചാന്ദ് പറയുന്നു.
Post Your Comments