പുകവലി, അമിത വണ്ണം, ഭക്ഷണത്തിലെ ഉപ്പിന്റെ അമിത ഉപയോഗം, മദ്യപാനം, ഉറക്കമില്ലായ്മ എന്നിവ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ കൃത്യമായ ജീവിതശൈലി കൊണ്ടും പ്രകൃതിദത്തമായ ഔഷധ പദാര്‍ത്ഥങ്ങളുടെ ഉപയോഗം കൊണ്ടും രക്തസമ്മര്‍ജദ്ദത്തെ വരുതിയിലാക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാന്‍ പ്രാപ്തിയുള്ള ഇഞ്ചികളുടെ ഉപയോഗം വഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന ചായ പൊതുവേ ബ്ലെഡ് വെസല്‍സ് റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. ഇത് വഴി അമിത ടെന്‍ഷന്‍ മൂലം ഹൃദയത്തിന് ഉണ്ടായേക്കാന്‍ ഇടയുള്ള ബുദ്ധിമുട്ടുകളെ ഇല്ലായ്മ ചെയ്യുന്നു. ഒരു കപ്പ് ഗ്രീന്‍ ടീയില്‍ ഇഞ്ചി നീരും മഞ്ഞളും ചേര്‍ക്കുക മധുരത്തിനായി അല്‍പം തേന്‍ ചേര്‍ത്ത് ഈ പാനീയം ഏല്ലാ ദിവസവും ഉപയോഗിക്കാം.
ഇഞ്ചി ബീറ്റ്‌റൂട്ട് സെലറി ആന്റ് ആപ്പിള്‍ ജ്യൂസിനു ശരീരത്തിലെ നൈട്രിക് ആസിഡുകളുടെ പ്രവര്‍ത്തനത്തെ ഉദ്ദീപിക്കാന്‍ സാധിക്കും. ശരീരത്തില്‍ അടങ്ങിയിരുക്കുന്ന സോഡിയത്തെ പുറം തള്ളാനും സെലറിയുടെ ഉപയോഗം സഹായിക്കുന്നു.തൊലി കളഞ്ഞ ഇഞ്ചിയും ബീട്ട്‌റൂട്ടും ആപ്പിളും മിക്‌സിയില്‍ ഇട്ട് സെലറിയും ചേര്‍ത്ത് അവ മിക്‌സ് ചെയ്ത് എടുക്കുക.ഈ പാനീയം പിന്നീട് അരിച്ച് എടുക്കുക. ഇവ ദിവസവും ശീലമാക്കാം.
Post Your Comments