കയ്റോ: ഈജിപ്തില്‍ വിനോദ സഞ്ചാരികളായ രണ്ടു ജര്‍മന്‍ വനിതകള്‍ കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. എന്നാല്‍ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഹര്ഗാഡിയില് ചെങ്കടല്‍ തീരത്തെ റിസോര്‍ട്ടില്‍ വച്ചാണ് ഇരുവര്‍ക്കും കുത്തേറ്റത്. വിദേശ പൗരന്മാരായ നാലു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് അക്രമി ജര്‍മന്‍ വനിതകളെ കൊലപ്പെടുത്തിയത്.
വിദേശിയരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ഇയാളുടെ ആക്രമണമെന്ന് അധികൃതര്‍ പറഞ്ഞു. അക്രമിയെ ചോദ്യം ചെയ്തു വരികയാണെന്ന് ഈജിപ്ഷ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രണ്ടു അര്‍മേനിയന്‍ പൗരന്മാര്ക്കും രണ്ടു ചെക്ക് റിപ്പബ്ലിക്ക് പൗരന്മാര്ക്കുമാണ് പരിക്കേറ്റത്. ഗുരുതര നിലയിലുള്ള ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments