Latest NewsIndiaNews

സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പരസ്യമോഡലുകള്‍ റണ്‍വേയില്‍

 

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മോഡലുകള്‍ റണ്‍വേയില്‍ കയറിയത് വിവാദമാകുന്നു. തലയ്ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോള്‍ റണ്‍ വേയില്‍ പരസ്യ ചിത്രത്തിലെ മോഡലുകള്‍ നില്‍ക്കുന്ന വീഡിയോ പുറത്ത് വന്നനതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിടുക ആയിരുന്നു.

രാജസ്ഥാനിലെ ചെറിയ വിമാനത്താവളങ്ങളിലേതൊ ഒന്നില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഡലുകള്‍ റണ്‍വേയില്‍ നില്‍ക്കുന്ന സമയത്ത് ഇവരുടെ തലക്ക് തൊട്ടുമുകളില്‍ കൂടി വളരെ താഴ്ന്ന് വിമാനം പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വി.ടി. – എസ്എഐ എന്നാണ് വിമാനത്തിന്റെ പേര്. മുംബൈ ആസ്ഥാനമായ കമ്പനിയുടേതാണ് വിമാനം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ നിര്‍മ്മിത 14 സീറ്റുള്ള സെസ്‌ന ഗ്രാന്‍ഡ് കാരവന്‍ എന്ന വിമാനമാണ് ഇത്. വീഡിയോയിലുള്ള രംഗങ്ങള്‍ മോഡലുകള്‍ക്ക് വേണ്ടി ഷൂട്ട് ചെയ്തതാണെന്നാണ് വിവരം. ഇവര്‍ ഇതേ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്ന വീഡിയോയിലുണ്ട്.

സാധാരണ ഗതിയില്‍ വിമാനം പറന്നുയരുമ്പോള്‍ റണ്‍വേയില്‍ അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ടേക്ക് ഓഫ് ഉപേക്ഷിക്കുകയാണ് പൈലറ്റുമാര്‍ ചെയ്യുക. അങ്ങനെ ഉണ്ടാകാത്ത സാഹചര്യത്തില്‍ കര്‍ശനമായ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button