Latest NewsNewsInternational

തീവ്രവാദ പ്രവർത്തനം :പാക്കിസ്ഥാനുള്ള ധനസഹായം വെട്ടിക്കുറയ്ക്കാൻ യു എസ് തീരുമാനം

വാഷിംഗ്ടണ്‍: പാകിസ്ഥാന് നല്‍കിവരുന്ന ധനസഹായം വെട്ടിക്കുറയ്ക്കുന്നതിനു മൂന്ന് ഭേദഗതികള്‍ യു.എസ് പ്രതിനിധി സഭയില്‍ പാസാക്കി. ഇതിനു മുന്നോടിയായി വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിക്കുന്ന ഭേദഗതി ബില്ലാണ് പാസാക്കിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരായ നടപടികളുടെ പുരോഗമനം വ്യക്തമാക്കാതെ ഇനി ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് യു എസ്. 81 നെതിരെ 344 ശബ്ദവോട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രതിനിധി സഭ ഈ ഭേദഗതികള്‍ പാസാക്കിയത്.

ഇതുപ്രകാരം 2018ലേക്കുള്ള 40 കോടി ഡോളറിന്റെ സൈനിക ധനസഹായം പാകിസ്ഥാന് ലഭിക്കണമെങ്കില്‍ വടക്കന്‍ വസീറിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹഖാനി ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് ബോദ്ധ്യപ്പെടുത്തണം. പ്രതിരോധ സെക്രട്ടറി ഇക്കാര്യം സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.2018ലേക്കുള്ള നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ (എന്‍.ഡി.എ.എ) ഭാഗമായിട്ടാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button