ന്യൂഡൽഹി: അശ്ലീല വെബ്സൈറ്റുകൾ കുട്ടികൾ കാണുന്നതു തടയാൻ സ്കൂളുകളിൽ ജാമർ സ്ഥാപിക്കുന്നതു പരിഗണിക്കണമെന്നു കേന്ദ്രം സി ബി എസ സിക്ക് നിർദ്ദേശം നൽകി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ബാല അശ്ലീല വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിച്ചു കഴിഞ്ഞു.
കഴിഞ്ഞ 3 മാസം കൊണ്ട് 3522 സൈറ്റുകൾ ബ്ലോക്ക് ചെയ്തെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്കൂളുകൾക്കു പുറമേ സ്കൂൾ ബസുകളിലും ജാമർ സ്ഥാപിക്കണമെന്ന ആവശ്യം മറ്റു സുരക്ഷാ കാരണങ്ങൾ ഉള്ളതിനാൽ അനുവദിക്കാൻ സാധ്യമല്ലെന്നു കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരിനായി അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് ആണ് കോടതിയിൽ ഹാജരായത്.
Post Your Comments