KeralaCinemaLatest NewsMusicMovie SongsNewsEntertainment

എന്‍റെ സിനിമാജീവിതം നശിപ്പിക്കാൻ ദിലീപ് ഒന്നും ചെയ്തിട്ടില്ല; രാജസേനന്‍ (വീഡിയോ)

 

ഇപ്പോള്‍ നവമാദ്ധ്യമങ്ങളിലെ താരം ട്രോളുകളാണ്. ആരെന്തു പറഞ്ഞാലും അതെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലും ചര്ച്ചയുമാക്കാന്‍ ട്രോളുകള്‍ക്ക് സാധിക്കുന്നു. ഇപ്പോള്‍ താന്‍ പറയാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നതെന്നും പറഞ്ഞുകൊണ്ട് തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന ട്രോളുകൾക്കെതിരെ പ്രതികരണവുമായി സംവിധായകൻ രാജസേനൻ രംഗത്ത്. ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

തന്റെ വാക്കുകൾ വളച്ചൊടിച്ചാണ് ട്രോള് ചെയ്യുന്നതെന്നും ഇത് തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. രാജസേനന്റെ വാക്കുകള്‍ ഇങ്ങനെ…
ദിലീപിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട് പല ചാനൽ ചര്‍ച്ചകളിലും താന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആ ചർച്ചകളിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾവച്ചാണ് എന്നെ ട്രോളു ചെയ്യുന്നത്. അതിലൊന്ന് എന്റെ സിനിമാജീവിതം തകർത്തത് ദിലീപ് ആണെന്ന് ഞാൻ പറഞ്ഞതായി ട്രോള് വന്നിരുന്നു. അത് തെറ്റാണ്. എന്റെ സിനിമാജീവിതം നശിപ്പിക്കാൻ ദിലീപ് ഒന്നും ചെയ്തിട്ടില്ല.

എന്റെ ജീവിതം തകർക്കാൻ ആരും ശ്രമിച്ചിട്ടില്ല, അതിന് നിന്നുകൊടുക്കുന്ന ആളല്ല താനെന്നും തന്റെ സിനിമ മോശമായിപോകുന്നതിന്റെ ഉത്തരവാദി താന്‍ തന്നെയാണെന്നും അദ്ദേഹം പറയുന്നൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button