Latest NewsNewsInternational

ലോകംചുറ്റിയ ബ്രിട്ടീഷ് ട്രാവല്‍ ബ്ലോഗറെ താജ്മഹൽ കുടുക്കി

സമൂഹമാധ്യമത്തില്‍ ബ്രിട്ടീഷ് ട്രാവല്‍ ബ്ലോഗര്‍ അമീലിയ ലിയാന പ്രശസ്തയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമീലയുടെ ചിത്രങ്ങൾ ഒരുപാട് പേരെയാണ് ആകർഷിക്കുന്നത്.

 

പക്ഷേ ലോകം ചുറ്റിയ അമീലയുടെ താജ്മഹൽ സന്ദര്‍ശനത്തിന്റെ ചിത്രം യുവതിയെ കുടുക്കി. ഇത്രയും കാലം അമീലയെ തന്റെ ബ്ലോഗും ഇന്‍സ്റ്റാഗ്രാമും സന്ദര്‍ശിക്കുന്നവരെ കബളിപ്പിക്കുകയായിരുന്നു .
ചിത്രങ്ങളെല്ലാം കൃത്രിമമായിരുന്നു. ഇതു ലോകത്തിനു കാട്ടികൊടുത്തത് താജ്മഹലും. താജ്മഹല്‍ ചിത്രത്തില്‍ കണ്ടെത്തിയ കൃത്രിമത്വങ്ങൾ അമീലിയുടെ ലോകസഞ്ചാരത്തിന്റെ കഥയുടെ നിജസ്ഥിതി പുറത്തുകൊണ്ടു വന്നു. സദാസമയം തിരക്കുള്ള താജ്മഹല്‍ പരിസരം അമീലിയയുടെ ഫോട്ടോയില്‍ വിജനമായിരുന്നു. ഇതിനു പുറമെ അമീലിയയുടെ നിഴല്‍ ജലാശയത്തിന്റെ അരികുവരെ മാത്രമേ ഉള്ളൂ. എല്ലാത്തിനും പുറമെ താജ്മഹലിന്റെ പലകത്തട്ടും കാണാനില്ല.
മിക്ക ഫോട്ടോകളിലും കൃത്രിമത്വമുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലുള്ള അമീലയുടെ ചിത്രവും പ്രേക്ഷകരെ സംശയിപ്പിച്ചു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണിലെ റോക്കര്‍ഫെല്ലര്‍ സെന്ററിലെ ഫോട്ടോയിൽ ഫ്രീഡം ടവര്‍ ഇല്ലായിരുന്നു. ന്യൂയോര്‍ക്കിന്റെ പഴയ ചിത്രം ഉപയോഗിച്ചതു കൊണ്ടാണ് അമീലയക്ക് അമളി പറ്റിയത്.
നാലരലക്ഷത്തില്‍ അധികം ഫോളോവേഴ്‌സാണ് അമീലിയയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. യാത്രാചിത്രങ്ങള്‍ക്കൊപ്പം പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഈ 26-കാരി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെടുത്തിവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button