ബെയ്ജിങ്: വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ കേസിൽ 31 പേര് പിടിയില്‍. ബാങ്ക് അക്കൗണ്ടുകളുടേത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവർ മോഷ്ടിക്കുകയും ഇന്റര്‍നെറ്റില്‍ വില്‍ക്കുകയും ചെയ്ത കേസിലാണ് ചൈനയില്‍ നിന്നുള്ള യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിക്കപ്പെട്ടത് 200 കോടിയിലധികം വരുന്ന വ്യക്തിഗത വിവരങ്ങളാണ്.
ലിയോംഗ്, ബെയ്ജിംഗ്, ഗുവാംഗ്ഡോംഗ്, ഹുനാന്‍ തുടങ്ങിയ പോലീസ് സേന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സംഘങ്ങളെ പിടികൂടിയിട്ടുണ്ട്. ഇവര്‍ ബാങ്ക് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിച്ചിണ്ടോയെന്നു സംശയിക്കുന്നതായും എംപിഎസ് അറിയിച്ചു.
ആളുകളുടെ ഇന്റര്‍നെറ്റ് അക്കൗണ്ട്, പാസ്വേർഡ്, ഐഡി കാര്‍ഡ് നമ്പര്‍, ടെലിഫോണ്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ 2015 മുതല്‍ ഈ സംഘങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സമാന സ്വഭവമുള്ള കേസുകള്‍ ചൈനയില്‍ കൂടിയിട്ടുണ്ടെന്നാണ് എംപിഎസിന്റെ വിലയിരുത്തല്‍. ആളുകളുടെ സ്വകാര്യതയും നശിപ്പിക്കുകയും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments