ന്യൂഡൽഹി: രാജ്യത്ത് ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും പാസ്പോർട്ടിനു അവകാശമുണ്ട്. അതാരും നൽകുന്ന ഔദാര്യമല്ല. നമ്മൾ ജീവിക്കുന്നത് ജനാധിപത്യത്തിലാണെന്നുമാണ് മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ മുഴുവനും ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങി. സാധാരണക്കാർക്ക് എളുപ്പത്തിൽ പാസ്പോർട്ട് ലഭ്യമാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെയും ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments