ലണ്ടൻ: സ്പാനിഷ് താരം ഗാര്ബിന് മുഗുരുസയ്ക്ക് വിംബിള്‍ഡണ്‍ വനിതാ കിരീടം. വീനസ് വില്യംസിനെയാണ് ഫെെനലിൽ മുഗുരുസ പരായപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് മുഗുരുസ വീനസിനെ വീഴ്ത്തിയത്. സ്കോർ: 7-5, 6-0. ആദ്യ സെറ്റിൽ കടുത്ത പോരാട്ടമാണ് വീനസും കാഴ്ച്ചവെച്ചത്. പക്ഷേ രണ്ടാം സെറ്റിൽ ഒരു ഗെയിംപോലും നേടാൻ യുഎസിന്റെ വെറ്ററൻ താരം വീനസ് വില്യംസിനു സാധിച്ചില്ല.
വിജയം നേടിയാൽ വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റിക്കാർഡ് സ്വന്തമാക്കാൻ വീനസിനു സാധിക്കുമായിരുന്നു. മുഗുരുസയുടെ ആദ്യ വിംബിൾഡൺ കിരീടവും രണ്ടാം ഗ്രാൻഡ് സ്ലാം കിരീടവുമാണിത്. കഴിഞ്ഞവർഷം ഫ്രഞ്ച് ഓപ്പണിലാണ് മുഗുരുസ ആദ്യമായി ഗ്രാൻഡ് സ്ലാം കിരീടം നേടിയത്. ഫ്രഞ്ച് ഓപ്പണിൽ മുഗുരുസയുടെ എതിരാളി സെറീന ആയിരുന്നു. ഇന്ന് സെറീനയുടെ സഹോദരി വീനസിനെ തോൽപ്പിച്ചാണ് മുഗുരുസ കിരീടം സ്വന്തമാക്കിയതെന്ന് യാഥൃശ്ചികതയായി.
Post Your Comments