ബെംഗളൂരു: സുരാജ് വെഞ്ഞാറമൂട് അഭിനയ്ക്കുന്ന ആഭാസത്തിനെതിരെ വന്‍ പ്രതിഷേധം. പൊലീസ് സ്ഥലത്ത് എത്തി ചിത്രീകരണം തടഞ്ഞു. ബെംഗളൂരുവില്‍ പച്ച ബസ്സിന് മുകളില്‍ മുഹമ്മദാലി ജിന്നയുടെ ചിത്രം പതിച്ച് ഷൂട്ടിഗ് നടത്തുന്നതിനിടെയാണ് പൊലീസ് ചിത്രീകരണം തടഞ്ഞത്.
മലയാള സിനിമ ‘ആഭാസ’ത്തിന്റെ ചിത്രീകരണമാണ് ബംഗളൂരുവില്‍ തടയപ്പെട്ടത്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂഡിത്ത് സംവിധാനം ചെയ്യുന്ന ‘ആഭാസം’ സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചയായി ബെംഗളൂരു ഹോസ്‌കോട്ടയില്‍ പുരോഗമിക്കുകയാണ്. പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ചിത്രം പതിച്ച പച്ച ബസ് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തിയത്. രാജ്യദ്രോഹികള്‍ എന്ന ലേബലോടെ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി.
പിന്നീട്, ബസിനു മുകളിലെ ജിന്നയുടെ ചിത്രം നീക്കിയ ശേഷമാണ് ചിത്രീകരണം തുടരാന്‍ പൊലീസ് അനുമതി നല്‍കിയത്.
Post Your Comments