ന്യൂയോര്‍ക്ക് : താന്‍ ഗര്‍ഭിണിയായിരിക്കെ, ഭര്‍ത്താവ് മറ്റു സ്ത്രീകളെ കണ്ടാസ്വദിക്കാന്‍ നീലച്ചിത്രങ്ങള്‍ കാണുന്നുവെന്ന് കണ്ടെത്തിയ യുവതി, സ്വന്തം മാറിടത്തിന്റെ ചിത്രമെടുത്ത് അതേ സൈറ്റില്‍ പോസ്റ്റ് ചെയ്തു. ഭര്‍ത്താവ് നഗ്ന ചിത്രങ്ങള്‍ കാണുന്നതിന് പ്രതികാരമായാണ് 40-കാരിയായ സ്ത്രീ ഇങ്ങനെ ചെയ്തത്. ഇവരുടെ ചെയ്തിയില്‍ യോജിച്ചും വിയോജിച്ചും രണ്ട് തട്ടിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
തന്റെ ഭാര്യയുടെ ചിത്രംകൂടി വെബ്സൈറ്റില്ക്കണ്ടതോടെ, ഭര്‍ത്താവ് സര്‍വ നിയന്ത്രണവും നഷ്ടപ്പെട്ട് കൂടുതല്‍ ചിത്രങ്ങള്‍ തേടി പോകാനാണ് സാധ്യതയെന്ന് ഒരുവിഭാഗം പറയുന്നു. എന്നാല്‍, മറ്റു സ്ത്രീകളുടെ നഗ്നമേനികള്‍ കാണാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഉചിതമായ മറുപടിയിയാണ് ഇവര്‍ നല്‍കിയതെന്ന് മറുഭാഗവും വാദിക്കുന്നു.
പോണ്സൈറ്റുകളെയും ദൃശ്യങ്ങളെയും ശക്തമായി വിമര്‍ശിച്ചിരുന്ന 44-കാരനായ ഭര്‍ത്താവ്, താന്‍ ഗര്‍ഭിണിയായിരിക്കെ, റെഡ്ഡിറ്റ് പേജില്‍ നഗ്ന ചിത്രങ്ങള്‍ കാണാന്‍ പോയയതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. ഭര്‍ത്താവിന്റെ ആത്മാര്‍ഥതയില്ലായ്മയെ സ്വന്തം ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അവര്‍ ചോദ്യം ചെയ്തു.
പക്ഷേ, തന്റെ ചിത്രത്തിനുകീഴില്‍ മറ്റുള്ളവരുടെ കമന്റുകളും പ്രതികരണങ്ങളും വരാന്‍ തുടങ്ങിയതോടെ, ഭാര്യ ആകെ തകര്‍ന്നു. ഭാര്യയുടെ ചിത്രം കണ്ട് ദേഷ്യംവന്ന ഭര്‍ത്താവ് മറ്റു സൈറ്റുകളും സന്ദര്‍ശിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഇവരുടെ ചെയ്തികളെ അനുകൂലിച്ചും പ്രതികൂലിച്ചും പുതിയൊരു സംവാദത്തിന് തുടക്കമിട്ടത്.
രണ്ടുപേരുടെയും ചെയ്തികള്‍ മോശമായിപ്പോയി എന്ന് വിലയിരുത്തുന്നവരാണേറെയും. എന്നാല്‍, യുവതിയെ പിന്തുണച്ചും വലിയൊരു വിഭാഗമുണ്ട്. മറ്റു സ്ത്രീകളുടെ നഗ്നത ആസ്വദിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് എന്തുകൊണ്ടാണ് അതേ സ്ഥലത്ത് സ്വന്തം ഭാര്യയുടെയോ മകളുടെയോ ചിത്രം വരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. അതിരുവിട്ട ഈ ചെയ്തി വിവാഹബന്ധം അവസാനിക്കാന്പോലും കാരണമാകുമെന്ന് ചിലര്‍ ആശങ്കപ്പെടുന്നുമുണ്ട്.
Post Your Comments