ഗൂഗിൾ ഇന്ത്യയിൽ നാലു മാസം മാത്രം പ്രായമുള്ള സ്റ്റാർട് അപ് കമ്പനിയെ ഏറ്റെടുത്തു. ബെംഗളൂരു സ്റ്റാർട് അപ് കമ്പനിയായ ഹള്ളി ലാബ്സിനെയാണ് ഗൂഗിൾ സ്വന്തമാക്കിയത്. ഹള്ളി എന്നാൽ കന്നഡ ഭാഷയിൽ ഗ്രാമം എന്നാണ് എന്നാണർഥം. ഏറ്റെടുക്കൽ സംബന്ധിച്ച് ഇരു കമ്പനികളും പ്രഖ്യാപനം നടത്തി.
കേവലം നാലു മാസമാണ് സ്റ്റാർട് അപ് കമ്പനിയായ ഹള്ളി ലാബ്‌സിന്റെ പ്രായം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റ സയൻസ് എന്നീ മേഖലകളിലാണ് ഹള്ളി ലാബ്സ് ശ്രദ്ധ പതിപ്പിക്കുന്നത്. ഹള്ളി ലാബ്സിന്റെ സിഇഒ മുൻ സ്റ്റേസില്ല ജീവനക്കാരനായ പങ്കജ് ഗുപ്തയാണ്.
ഹോംസ്റ്റേ സ്റ്റാർട്ട് അപ് ആയ സ്റ്റേസില്ല വിവാദത്തിലാവുകയും സിഇഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് മാർച്ചിലാണ്. തുടർന്നാണ് പങ്കജിന്റെ നേതൃത്വത്തിൽ ഹള്ളി ലാബ്സിനു രൂപം നൽകിയത്. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുന്ന ഗൂഗിളിന്റെ നെക്സ്റ്റ് ബില്യൻ യൂസേഴ്സ് പദ്ധതിയിലാണ് ഹള്ളി ലാബ്സ് ഇനി പ്രവർത്തിക്കുക.
ഗൂഗിൾ ആവിഷ്കരിച്ച നെക്സ്റ്റ് ബില്യൻ യൂസേഴ്സ് പദ്ധതിയിലാണ് ഹള്ളി ലാബ്സ് പ്രവർത്തിക്കുക.
Post Your Comments