മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായുള്ള രവി ശാസ്ത്രിയുടെ നിയമനത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി അംഗീകാരം നല്‍കി. ജൂലൈ 22 നു ശാസ്ത്രി പരിശീലകനായി ചുമതലയേൽക്കും. പക്ഷേ രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും നിയമിച്ച കാര്യത്തിൽ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി നിലപാട് വ്യക്തമാക്കിയില്ല. സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയശ്ചയിക്കുന്നത് രവി ശാസ്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം മതിയെന്നാണ് തീരുമാനമെന്ന് സമിതി അധ്യക്ഷന്‍ വിനോദ് റായി പറഞ്ഞു.
ഇതോടെ മുൻ ഇന്ത്യൻ താരങ്ങളായ ദ്രാവിഡിന്റെയും സഹീർ ഖാന്റെയും നിയമനം ത്രിശങ്കുവിലായി. പുതിയ പരിശീലകന്റെ വേതനം, സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ നിയമനം എന്നിവ തീരുമാനിക്കുന്നതിനായി നാലംഗ സമിതിയേയും നിയോഗിച്ചു. സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍മാരുടെ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. എഡുലുജി, ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ജൂലൈ 19ന് കമ്മിറ്റി വീണ്ടും യോഗം ചേരും. ഈ കമ്മിറ്റിയുടെ ശുപാർശകൾ ജൂലൈ 22ന് ഭരണസമിതിക്ക് സമർപ്പിക്കും.
മറ്റ് പരിശീലകരെ നിയമിക്കുന്ന കാര്യം രവി ശാസ്ത്രിയുമായി ചർച്ച ചെയ്തു തീരുമാനം എടുക്കും. ഉപദേശക സമിതി നിർണായകമായ മൂന്ന് നിയമനങ്ങളാണ് പരിശീലക ടീമുമായി ബന്ധപ്പെട്ട പ്രഖ്യാപിച്ചത്. പക്ഷേ ഇതിലെ ദ്രാവിഡിന്റെയും സഹീർ ഖാന്റെയും നിയമനത്തിൽ മുഖ്യപരിശീലകനുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും ഭരണസമിതി വ്യക്തമാക്കി.
ഇന്ത്യൻ ടീമിന്റെ ബാറ്റിങ്, ബോളിങ് വിഭാഗങ്ങളിൽ ഉപദേശവും പരിശീലനവും നൽകാൻ രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ എന്നിവരെ നിയമിച്ച നടപടിയിൽ രവിശാസ്ത്രി അതൃപ്തി പ്രകടിപ്പിചിരുന്നു. സച്ചിൻ,ഗാംഗുലി,ലക്ഷ്മൺ എന്നിവരാണ് പരിശീലകനെ നിയമിച്ച ഉപദേശക സമിതി അംഗങ്ങൾ.
Post Your Comments