Latest NewsNewsGulf

കീടനാശിനി പ്രയോഗം: യു.എ.ഇയില്‍ മാരകരോഗങ്ങള്‍ വര്‍ധിക്കുന്നു

അബുദാബി: പഴങ്ങളിലെയും പച്ചക്കറികളിലെയും അമിതമായ കീടനാശിനി പ്രയോഗം മൂലം യു.എ.ഇയില്‍ മാരകരോഗങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഡയബറ്റിസ്, കാൻസർ പോലുള്ള രോഗങ്ങളാണ് പടരുന്നത്. പഴങ്ങളിലും മറ്റും കീടനാശിനികൾ തളിക്കുന്നതിന് നിയന്ത്രണം ഉള്ളപ്പോഴും ഉള്ളപ്പോഴും മിക്ക സ്ഥലങ്ങളിലും ഇത് വ്യാപകമാകുന്നുണ്ട്. ചില പ്രദേശങ്ങളിൽ നിന്നുള്ള ഭക്ഷണവസ്‌തുക്കൾ ഇതുമൂലം നിരോധിച്ചേക്കുമെന്നും സൂചനയുണ്ട്.

ക്യാൻസർ പോലെയുള്ള രോഗങ്ങൾ ബാധിച്ചവരെ പരിശോധിച്ചപ്പോൾ ആരുടേയും കുടുംബത്തിലോ മറ്റോ ഇത്തരം രോഗങ്ങൾ ബാധിച്ചവരില്ലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഇവ പാരമ്പര്യമായി വരുന്നതല്ലെന്നും കീടനാശിനി തളിച്ച പഴങ്ങളും പച്ചക്കറികളുമാണ് ഇതിന് കാരണമെന്നുമുള്ള നിഗമനത്തിൽ ഡോക്ടർമാർ എത്തിച്ചേർന്നു. വയർ സംബദ്ധമായ അസുഖങ്ങളുമായി കൂടുതൽ ആളുകൾ എത്തുന്നതും ഈ സംശയത്തിന്റെ ആക്കം കൂട്ടി. പച്ചക്കറികൾ കഴുകിയാൽ കീടനാശിനി പോകില്ലെന്നും പച്ചക്കറികളുടെ തൊലി കളയുന്നത് ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുമെന്നും അധികൃതർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button