താരനെ പ്രതിരോധിക്കാന്‍ പല പ്രതിവിധികളും ചെയ്യാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍ പല മാര്‍ഗ്ഗങ്ങളും കൃത്രിമ മാര്‍ഗ്ഗങ്ങളാണെങ്കില്‍ അത് പലപ്പോഴും വളരെ പ്രശ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ പലപ്പോഴും താരനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍.
- തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്.
- വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കാം. അതിനായി പച്ചക്കര്‍പ്പൂരം തന്നെയാണ് ഏറ്റവും ഉത്തമം.
- ചെറുപയര്‍ പൊടി താളിയാക്കി ഉപയോഗിച്ച് കുളിക്കുന്നതും താരന്‍ മാറ്റാന്‍ സഹായിക്കും. തലയിലെ അഴുക്കിനെ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യത്തിനും ചെറുപയര്‍ പൊടി ഉപയോഗിക്കും.
- ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ കലക്കി തല കഴുകുന്നതും താരന്‍ മാറ്റും
- ഉലുവ തലയോട്ടില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുന്നതും താരന്‍ അകറ്റും.
- ചെറുനാരങ്ങാ നീര് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയോട്ടില്‍ പുരട്ടുക. ഇതും നിങ്ങളുടെ താരന്‍ മാറ്റിതരും
Post Your Comments