ഭോപ്പാൽ: മധ്യപ്രദേശിലെ തോൽവിക്ക് കാരണം വാസ്തു ദോഷമാണെന്ന് കോൺഗ്രസ്. കഴിഞ്ഞ 14 വര്‍ഷത്തിനിടയിൽ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു വിജയിക്കാനായില്ല. ഇതിനു കാരണം ജന പിന്തുണ നഷ്ടപ്പെട്ടതല്ലെന്നും പകരം വാസ്തുദോഷമാണ് ഈ പരാജയങ്ങള്‍ക്ക് കാരണം എന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്.
വാസ്തു അനുസരിച്ചല്ല ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്റെ മൂന്നാം നിലയിലെ വിശ്രമമുറികള്‍ പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് 2003ല്‍ കെട്ടിടം പരിശോധിച്ച വാസ്തുവിദഗ്ധര്‍ നേതാക്കളോട് പറഞ്ഞിരുന്നത്. ‘ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കാന്‍ പറഞ്ഞിരുന്നെങ്കിലും ഈശ്വരന്റെ ഇടപെടലും ഞങ്ങള്‍ ആഗ്രഹച്ചിരുന്നുവെന്ന്’ മധ്യപ്രദേശ് കോണ്‍ഗ്രസ്സ് വക്താവ് കെ കെ മിശ്ര പറയുന്നു. വാസ്തുവിശ്വാസം തെറ്റല്ല. കെട്ടിടത്തിന് വാസ്തു ദോഷമുണ്ടെന്നാണ് മിശ്രയുടെ പക്ഷം.
‘വേദ ശാസ്ത്രമാണ് ഇതെല്ലാം. കോണ്‍ഗ്രസ്സിന് കെട്ടിടം പുതുക്കി പണിതത് കൊണ്ട് രക്ഷയുണ്ടെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്സ് ആദ്യം അവരുടെ വിശ്വാസ്യത വീണ്ടെടുക്കട്ടെയെന്ന് ബിജെപി വക്താവ് ഹിതേഷ് ബാജ്പായ് പറയുന്നു. 231 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലെ 165 എംഎല്‍എമാരും ബിജെപിക്കാരാണ്.
Post Your Comments