ദുബായ്: ദുബായിലെ പാവപ്പെട്ടവർക്ക് വേണ്ടി ‘കൈൻഡ്നെസ്സ് ഫ്രിഡ്ജ്.’ ഇന്ത്യൻ റെസ്റ്റോറന്റായ മൈഗോവിന്ദയാണ് ദുബായിൽ ‘കൈൻഡ്നെസ്സ് ഫ്രിഡ്ജ്’ എന്ന സംരംഭം ആരംഭിച്ചത്. പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നല്കാൻ വേണ്ടിയാണ് ഇത്തരം ഒരു സംരംഭം ആരംഭിച്ചത്. പാവപെട്ട തൊഴിലാളികൾക്ക് അവരുടെ കഠിനാധ്വാനത്തിനു ശേഷം നല്ല രീതിയിലുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. അവരുടെ പക്കൽ അതിനുള്ള പണം ഉണ്ടാകാറില്ല. അത്തരത്തിലുള്ളവർക്ക് ഒരു കൈ താങ്ങായി ഈ സംരംഭം ആരംഭിച്ചത്.
ഈ ഫ്രിഡ്ജിൽ ചോറും കറികളും ഉൾപ്പെടുന്ന മീൽസിനൊപ്പം പഴവർഗങ്ങളും പ്രൊറ്റീനും കുടിവെള്ളവും നൽകാറുണ്ട്. മൈഗോവിന്ദ റസ്റ്റോറന്റിനു പുറത്താണ് ഈ റഫ്രിജറേറ്റർ സ്ഥാപിച്ചിട്ടുള്ളത്. ഓപ്പൺ ഡോർ പോളിസിയാണ് ഇവിടെ ഉള്ളത്. അവരുടെ ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും അവർക്ക് ഇഷ്ടമുള്ള ആഹാരം ഫ്രിഡ്ജിൽ നിന്ന് എടുത്ത് കഴിക്കാവുന്നതാണ്.
കഴിഞ്ഞ മാസം ഉമ്മു സുകുമൈം, അൽ കരാമ എന്നിവിടങ്ങളിലെ റസ്റ്റോറന്റ് ഔട്ട്ലെറ്റുകൾക്ക് പുറത്ത് ഇതുപോലത്തെ രണ്ട് ഫ്രിഡ്ജുകൾ സ്ഥാപിച്ചിട്ടുണ്ട്. 15 മുതൽ 20 തൊഴിലാളികളാണ് അവരുടെ തങ്ങളുടെ ബ്രേക്ക് സമയത്ത് ഫ്രിഡ്ജിൽ നിന്ന് ആഹാരം കഴിക്കാനായി എത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് 3.30 നും 11.30 നു ഇടയ്ക്കാണ് ഫ്രിഡ്ജിൽ നിറയ്ക്കുന്നത്.
Post Your Comments