സിഡ്നി: സാധാരണ എത്ര പുഷ്അപാണ് ഒരാൾക്ക് എടുക്കാൻ സാധിക്കുക. പലർക്കും പല ഉത്തരമായിരിക്കും. പക്ഷേ ചോദ്യം ഓസ്ട്രേലിയക്കാരൻ കാൾട്ടൺ വില്യംസിനോട് ആണെങ്കിൽ പറയുന്ന ഉത്തരം നമ്മളെ ഞെട്ടിക്കും. 2,682 പുഷ്അപ്. ചുമ്മാ പറയുന്നതല്ല 52 ാം വയസിൽ ഗിന്നിസ് റിക്കോർഡ് സ്വന്തമാക്കിയാണ് കാൾട്ടൺ വില്യംസ് ഇത് പറയുന്നത്. നിർമാണ തൊഴിലാളിയായ കാൾട്ടൺ ഒരു മണിക്കൂർ കൊണ്ടാണ് ഗിന്നിസ് നേട്ടം സ്വന്തമാക്കിയത്. ബ്രേക്ക് ഇല്ലാതെയാണ് അദ്ദേഹം പുഷ് അപ് എടുത്തത്.
സ്വന്തം റിക്കാർഡാണ് കാൾട്ടൺ തകർത്തത്. 2015 ൽ കാൾട്ടൺ 2,220 പുഷ്അപ് എടുത്ത് ലോകറിക്കാർഡ് സ്വന്തമാക്കിയിരുന്നു. അത് തകർക്കാൻ വീണ്ടും കാൾട്ടൺ തന്നെ വേണ്ടി വന്നു. 60 മിനിറ്റിനുള്ളിൽ 2,682 പുഷ്അപ് ചെയ്താണ് കാൾട്ടൺ പുതിയ റിക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
Post Your Comments